'കലാഭവൻ മണി സാംസ്‌കാരിക കേന്ദ്രം യാഥാർത്ഥ്യമാക്കണം'
ചാലക്കുടി: കലാഭവൻ മണി സാംസ്‌കാരിക കേന്ദ്രത്തെചൊല്ലിയുള്ള വിവാദം അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രഖ്യാപിച്ച സാംസ്‌കാരിക കേന്ദ്രം എത്രയും വേഗം നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് തരംഗ് ചാലക്കുടി ആവശ്യപ്പെട്ടു. വിവാദങ്ങളല്ല നാടിന് ആവശ്യമെന്നും തരംഗിന്റെ കലാഭവൻ മണി അനുസ്മരണ സമ്മേളനം വിലയിരുത്തി. കൂടപ്പുഴ അജന്ത ഹാളിൽ നടന്ന യോഗം നഗരസഭ ചെയർപേഴ്‌സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കലാഭവൻ ജയൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ലീഡർ ജിൽ ആന്റണി മുഖ്യതിഥിയായി. കലാഭവൻ ജോബി, ഗായകൻ സജിത്ത് മാമ്പ്ര, ഫോക് ലോർ അക്കാഡമി അവാർഡ് ജേതാക്കളായ മനോജ് കലിക്കകുന്ന്, ടി.പി. വിജു എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ ഉഷ പരമേശ്വരൻ, അജന്ത ക്ലബ് പ്രസിഡന്റ് മധു ചിറയ്ക്കൽ, സെക്രട്ടറി ടി.പി.രാജു, കലാഭവൻ സുധി, വിജയൻ മല്പാൻ, കലാഭവൻ രജ്ഞിത്ത്, രജിനീഷ് കാളിവീട്ടിൽ, അശ്വതി പ്രിൻസ് എന്നിവർ സംസാരിച്ചു.