ബന്ധുക്കളെ മർദ്ദിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ
Monday 09 March 2026 1:00 AM IST
കോവളം: ബന്ധുക്കളായ യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നംഗ സംഘത്തെ കോവളം പൊലീസ് അറസ്റ്റുചെയ്തു. മുട്ടയ്ക്കാട് സ്വദേശി ശരത് (30),വിഴിഞ്ഞം സ്വദേശികളായ വിഷ്ണു(32),രാഹുൽ (32) എന്നിവരെയാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കോവളം തൊഴിച്ചൽ സ്വദേശികളായ ദീലീപ് കുമാർ,സഹോദരീ ഭർത്താവ് ദീപു എന്നിവരെ അർദ്ധരാത്രിയിൽ മുൻ വൈരാഗ്യം കാരണം ആഴാകുളം കരുങ്കാളി ക്ഷേത്രത്തിന് സമീപത്തുവച്ച് മർദ്ദിക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.