എ.കെ ബേബി
Monday 09 March 2026 12:08 AM IST
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തോട്ടപ്പള്ളി ഐമനത്തിൽ എ.കെ ബേബി (76) നിര്യാതനായി. ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി, പുറക്കാട് പഞ്ചായത്ത് അംഗം,ദേവദത്ത് ജി.പുറക്കാട് സ്മാരക ട്രസ്റ്റ് ജനറൽ സെക്രട്ടറി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, തോട്ടപ്പള്ളി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശോഭന. മക്കൾ: മഞ്ജു (ഹരിപ്പാട് നഗരസഭ), മനോജ് ( ദുബായ്). മരുമക്കൾ: സുധിലാൽ (തൃക്കുന്നപ്പുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ), സ്നേഹ (കേരള പൊലീസ്, തിരുവനന്തപുരം).