കിണർ വൃത്തിയായിയവർ അപകടത്തിൽപ്പെട്ടു, രക്ഷിക്കാൻ ഇറങ്ങിയ ലോഡിംഗ് തൊഴിലാളി മരിച്ചു
Monday 09 March 2026 12:13 AM IST
തുക്കുപാലം: കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ലോ ഡിംഗ് തൊഴിലാളിമരിച്ചു.രാമക്കൽമെട്ട് പള്ളി തടത്തിൽ വീട്ടിൽ ബഷീർ (55 ) ആണ് മരിച്ചത്.. ബംഗ്ലാദേശ് കോളനിയിൽ ഇന്നലെയാണ് സംഭവം . 40 അടി താഴ്ചയുള്ള കിണറ്റിൽ ഡീസൽ മോട്ടോർ ഇറക്കിവെച്ചു വെള്ളം വറ്റിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു തൊഴിലാളികളെ അപകടത്തിൽനിന്നും രക്ഷിക്കാൻ ഇറങ്ങിയ ബഷീറാണ് വൈകിട്ട് ഏഴുമണിയോടുകൂടി മരണപ്പെട്ടത്. നെടുംകണ്ടത്തുനിന്ന് ഫയർഫോസ് വന്നാണ് ഭഷീർ ഉള്‌പ്പെടെയുള്ളവരെ കരക്കെടുത്തത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീർ മരിച്ചു. കുടെയുള്ള രണ്ടുപേരുടെ സ്ഥിതി ഗുരുതരമല്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.ഭാര്യ: മഹേശ്വരി.