അഭിഷേക് മനു സിംഗ്‌വിക്ക് 2558 കോടിയുടെ സ്വത്ത്

Monday 09 March 2026 1:34 AM IST

വാർഷിക വരുമാനം 374 കോടി

ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വിക്ക് 2558 കോടിയുടെ സ്വത്ത്. 2024-25 സാമ്പത്തികവർഷത്തെ വരുമാനം 374 കോടി. നാമനിർദ്ദേശപത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെലങ്കാനയിൽ നിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സിംഗ്‌വിക്ക് 2.4 കോടിയുടെ സ്വർണാഭരണങ്ങളും, ഭാര്യ അനിത സിംഗ്‌വിക്ക് 157.53 കോടിയുടെ സ്വർണാഭരണങ്ങളുമുണ്ട്.