അന്താരാഷ്ട്ര വനിതാദിനാചരണം
Monday 09 March 2026 4:52 AM IST
പൊൻകുന്നം: അന്താരാഷ്ട്ര വനിതാദിനാചരണ ഭാഗമായി കെ.എസ്.എസ്.പി.എ.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി മുതിർന്ന വനിതകളെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ത്രെസ്യാമ്മ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷിജിൻ റോയി മുഖ്യപ്രഭാഷണം നടത്തി. ആലീസ്‌കുട്ടി ജോസഫ്, വി.കെ.ഇന്ദിര, ലത്തീഫാ ബീവി, അന്നമ്മ കുര്യൻ, പി.സി.റോസമ്മ, എ.ജെ.ജോർജ്, കെ.കെ.ശശീന്ദ്രബാബു, എം.എസ്.ഷിബു, പി.എൻ.ദാമോദരൻ പിള്ള, അൻസാരി ബാപ്പു, കെ.ജെ.ജോസഫ്, പി.എം.സുനിൽ, ജോസഫ് മാത്യു, ജി.പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു.