കുവൈറ്റിൽ സർക്കാർ കെട്ടിടത്തിൽ തീപിടിത്തം

Monday 09 March 2026 7:31 AM IST

കുവൈറ്റിൽ ഇറാൻ ഡ്രോൺ ഇടിച്ച് സാമൂഹിക സുരക്ഷാ വകുപ്പിന്റെ ആസ്ഥാന കെട്ടിടത്തിൽ തീപിടിത്തം. ആളപായമില്ല. ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ തീപിടിത്തം. യു.എസിന്റെ ക്യാമ്പ് അരിഫ്ജാൻ ബേസിന് നേരെയും ആക്രമണം

 ഇറാനിലെ അൽബോർസ് പ്രവിശ്യയിലെ കരാജിൽ എണ്ണ ഡിപ്പോയിൽ യു.എസ്-ഇസ്രയേലി ആക്രമണത്തിൽ 6 മരണം. ഷഹ്രാൻ, ഫാർദിസ് തുടങ്ങിയ നഗരങ്ങളിലും എണ്ണ കേന്ദ്രങ്ങൾ തകർത്തു. നജാഫാബാദിൽ ഇരട്ട മിസൈലാക്രമണത്തിൽ 20 ലേറെ പേർ കൊല്ലപ്പെട്ടു. ഇസ്ഫഹാൻ വിമാനത്താവളത്തിൽ ഇറാന്റെ യുദ്ധവിമാനങ്ങളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും തകർത്തു

 ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. തെക്കൻ ലെബനനിൽ കെട്ടിടം തകർന്ന് കുട്ടികളടക്കം 19 പേർ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങി. പലായനം ചെയ്തവർ തങ്ങിയ ഹോട്ടലിന് നേരെയും ആക്രമണം. ആളപായമില്ല

 നിരവധി അമേരിക്കൻ സൈനികരെ പിടികൂടിയെന്ന ഇറാന്റെ അവകാശവാദത്തെ യു.എസ് തള്ളി

 ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാന്റെ മിസൈലാക്രമണം

 ഇറാക്കിലെ ബാഗ്ദാദിൽ യു.എസ് എംബസിക്ക് നേരെയുണ്ടായ മിസൈലാക്രമണം തകർത്തു