കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു; ഉടൻ അപേക്ഷിക്കാം
തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡാറ്റാ സയന്‍സ് ആന്‍ഡ് എ ഐ, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വർക്ക് മെയിന്റനന്‍സ് എന്നീ കോഴിസുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തുകയോ, 0471-2337450, 8590605271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
അപേക്ഷ ക്ഷണിച്ചു
എട്ടാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നല്‍കുന്ന നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 90 സീറ്റുണ്ട്.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഏപ്രില്‍ ആറിന് മുന്നേ https://ths.polyadmission.org എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.