ആനന്ദം താരം മേഘ മാത്യു വിവാഹിതയാകുന്നു
വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഒരു മെക്സിക്കൻ അപാരത, വികട കുമാരൻ, നീരാളി, മന്ദാരം, സഖാവിന്റെ പ്രിയസഖി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയും മോഡലുമായ മേഘ മാത്യു വിവാഹിതയാകുന്നു. എറണാകുളം പള്ളുരുത്തി പി.ഡി.റോഡ് ചിറപ്പോടത്ത് സി.എക്സ് ജോയിയുടെയും ലിസി ജോയിയുടെയും മകൻ നിതിനാണ് വരൻ. ഏപ്രിൽ 12ന് വൈകിട്ട 3.30ന് എറണാകുളം സെന്റ് തെരേസാസ് മൊണാസ്ട്രി റോമൻ കാതലിക് പള്ളിയിൽ ആണ് വിവാഹം. കോട്ടയം മള്ളൂശേരി കൊണ്ടേറ്റുമാലിയിൽ കെ.ജെ. മത്തായിയുടെയും ജാൻസി മത്തായിയുടെയും മകളാണ് മേഘ . വിവാഹ സൽക്കാരം വൈകിട്ട് 6.30 മുതൽ ചേരാനെല്ലൂർ ഇടശേരി റിസോർട്ടിൽ നടക്കും.