കേന്ദ്ര സർവകലാശാലയിൽ പ്രഭാഷണ പരമ്പര

Monday 09 March 2026 9:10 PM IST

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ഗണിതശാസ്ത്രജ്ഞൻ പ്രൊഫ.എ.എം. മത്തായിയുടെ സ്മരണാർത്ഥം മൂന്ന് ദിവസത്തെ പ്രത്യേക പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. ഡീൻ അക്കാഡമിക് പ്രൊഫ.ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. സൂറത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ ഡോ.ബി.ആർ.ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.എ. ശക്തിവേൽ, പ്രൊഫ.വിൻസെന്റ് മാത്യു, പ്രൊഫ.അലി അക്ബർ, അനാമിക എന്നിവർ സംസാരിച്ചു. വകുപ്പ് അധ്യക്ഷ പ്രൊഫ.പി.ഷൈനി സ്വാഗതവും ഡോ.ആർ.മണികണ്ഠൻ നന്ദിയും പറഞ്ഞു. പ്രൊഫ.ബി.ആർ.ശങ്കർ, പ്രൊഫ.ടി.ജി.ദീപക് ,സി.ആർ ഡോ. ജയനാരായണൻ എന്നിവർ സെഷനുകൾ നയിച്ചു.