വനിതകളെ ആദരിച്ച് റോയൽ ക്ളബ്ബ്
Monday 09 March 2026 9:15 PM IST
പാണത്തൂർ: വനിതാദിനത്തിൽ പാണത്തൂർ റോയൽ ക്ലബ്ബ് വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പത്മകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിസന്റ് ബി.വി.സതീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിസന്റ് എം.വി.കൃഷ്ണൻ , ക്ലബ്ബ് സെക്രട്ടറി സി എസ്.സന്തോഷ് കുമാർ ,പി.എൻ. സുനിൽകുമാർ ,എസ്.മധുസൂദനൻ , പി.കൃഷ്ണൻ , കെ.ജി.സജിമോൻ,എം.കെ.ഭാസ്ക്കരൻ ,കെ.ബി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.സംഗീത നൃത്ത അദ്ധ്യാപിക പി.സംഗീത , റിട്ട.അദ്ധ്യാപിക കെ.ജി.ഇന്ദിര, സംരംഭക സിന്ധു സുരേഷ് കുമാർ , തച്ചർ കടവ് അങ്കണവാടി വർക്കർ സി എസ്.കൊച്ചുത്രേസ്യ, പാലിയേറ്റീവ് നേഴ്സ് പി.അനിതകുമാരി , ക്ഷീര കർഷക ആർ.ദീപ നായർ , ടൈലർ മേരി ജെയിംസ് കുന്നേൽ പുരയിടം, ഓട്ടോ ഡ്രൈവർ കെ.എസ്.ബിന്ദു എന്നിവരെയാണ് ആദരിച്ചത്.