അയ്യങ്കുന്നിൽ വനിതാ ദിനാഘോഷം
Monday 09 March 2026 9:21 PM IST
ഇരിട്ടി:അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വനിതാദിനാഘോഷം അങ്ങാടിക്കടവ് പ്ലാക്കിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ കാരക്കാട്ട്, കെ.സി ചാക്കോ മാസ്റ്റർ, അഡ്വ.ജെയിൻസ് ടി മാത്യു, അഡ്വ.മനോജ് എം. കണ്ടത്തിൽ, മേരി റെജി, മേഴ്സി മരിയ ടീച്ചർ, ജോസുകുഞ്ഞ് തടത്തിൽ, ബിന്ദു ഷാജി, റീന ബോബി, ഷമീന ബാബു, ലൈലാമ്മ മാത്യു, അനുപമ ജോസ്, ഷിബോ അഗസ്റ്റിൻ, ടോമി സൈമൺ, ഷീൻ കുനങ്കിൽ, അനീഷ് കെ.പോൾ, ബിജു ജോസഫ്, എം.രാജേഷ്, ഡോളി ജോസ്, ബിന്ദു സജി എന്നിവർ പ്രസംഗിച്ചു. സ്ത്രീശക്തി പുരസ്കാര ജേതാവ് ഡോക്ടർ മരിയ എം.ജോസിനെ ആദരിച്ചു. അഡ്വ.ലിസ്മരിയ ജോസ് ക്ലാസ് നയിച്ചു.