കൺമഷി പെൺകൂട്ടം വനിതാ സംഗമം
Monday 09 March 2026 9:23 PM IST
കണ്ണൂർ : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച കൺമഷി പെൺകൂട്ടം വനിതാ സംഗമം രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്തു.
സഞ്ജന രാജീവൻ അദ്ധ്യക്ഷത വഹിച്ചു പ്രമുഖ മോഹിനിയാട്ട നർത്തകി മണിമേഖല മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള സ്ത്രീ ശക്തി പുരസ്‌കാരങ്ങൾ രമേശ്വരി തെങ്ങമനം, കലാശ്രീ യജ്ജുമ സജീവൻ, ഡോ. മരിയ എം ജോസ്, സന്ധ്യ രാജൻ, മിനി പി വി, ബീന ബിജു എന്നിവർ ഏറ്റുവാങ്ങി. സ്തനാർബുദത്തെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഡോ.ഹർഷ ഗംഗാധരൻ നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. വനിതകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.സി.പി. ശ്രീകല സ്വാഗതവും ബാലശുഭ നന്ദിയും പറഞ്ഞു.