മെറിറ്റ് ഡേ സംഘടിപ്പിച്ചു
ആറ്റിങ്ങൽ: സ്പോർട്സ് കൗൺസിൽ അംഗീകൃത സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിലും,സ്കൂൾ ഗെയിംസ് സംസ്ഥാന ചാമ്പ്യൻഷിപ്പിലും നേട്ടം കൈവരിച്ച താരങ്ങളെ അനുമോദിക്കുന്ന മെറിറ്റ് ഡേ സംഘടിപ്പിച്ചു.കരാട്ടെ താരങ്ങൾ നേടിയ മെഡലുകളും ട്രോഫികളും ഉൾപ്പെടുത്തിയ നേട്ടങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ കരാട്ടെ ടീം ഫൗണ്ടർ വി.സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാർ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസർ പെരുംകുളം,ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് കുമാർ,കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.സുരാജ്,ആറ്റിങ്ങൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എ.റസൂൽഷാൻ, എസ്.എൻ.യു.പി.എസ് തേവലക്കാട് മാനേജർ തോട്ടക്കാട് ശശി,ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.യു.സലിംഷാ,അന്താരാഷ്ട്ര വെറ്ററൻ ബാഡ്മിന്റൻ താരം ലാൽമണി എന്നിവർ പങ്കെടുത്തു.സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീമിലെ 37 താരങ്ങൾ 21 സ്വർണം, 12 വെള്ളി,17 വെങ്കലവും അടക്കം 50 സംസ്ഥാന മെഡലുകൾ നേടിയിരുന്നു. ഈ നേട്ടത്തിനാണ് താരങ്ങൾക്ക് ക്യാഷ് അവാർഡുകൾ നൽകിയത്.സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാരീരിക പരിമിതി നേരിടുന്ന കരുനാഗപ്പള്ളി സ്വദേശി അമേയറാമിനെ ചടങ്ങിൽ അനുമോദിച്ചു.വൈസ് പ്രസിഡന്റ് ടി.ലാലു സ്വാഗതവും ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി ഇൻചാർജ് അമൽ അശോക് നന്ദിയും പറഞ്ഞു.