അന്താരാഷ്ട്ര വനിതാദിനം

Tuesday 10 March 2026 3:15 AM IST

തിരുവനന്തപുരം: സാന്റിവാൾ അക്വാ സ്വിമ്മിംഗ് പൂൾ മുപ്പത്തടം - ആലുവായും,ഡക്കാത്തിലോൺ കളമശ്ശേരിയും,അക്വാലിയോ ഡൈവിംഗ് സെന്റർ കൊച്ചിയും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിച്ചു.സാന്റിവാൾ അക്വാ സ്വിമ്മിംഗ് പൂളിൽ സൗജന്യമായി വനിതകൾക്ക് നീന്തലും,സ്‌ക്യൂബാ ഡൈവിംഗും പരിശീലനം നൽകി.പതിനഞ്ച് വർഷമായി സ്വിമ്മിംഗ് പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന സന്ധ്യാവാൾട്ടറും,ഡൈവിംഗ് പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന ദിലീഷും ഡക്കാത്തിലോണിലെ ആര്യയും വനിതകളെ നീന്തലും സ്‌ക്യൂബാ ഡൈവിംഗും പരിശീലിപ്പിച്ചു.