ഫസ്റ്റ് വോട്ട് ചലഞ്ച്

Tuesday 10 March 2026 12:37 AM IST

തൃശൂർ: അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർ പട്ടികയിൽ ചേർത്ത് ജില്ലാ കളക്ടറുടെ നൂറ് ശതമാനം വോട്ടർ എൻ‌റോൾമെന്റ് സർട്ടിഫിക്കറ്റ് നേടുന്ന കലാലയമാവാൻ ജില്ലാ ഭരണകൂടം അവസരം ഒരുക്കുന്നു. 18 വയസ് പൂർത്തിയായ എല്ലാ വിദ്യാർത്ഥികൾക്കുമായി എൻ‌റോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ച് ഇ.സി.ഐ.എൻ.ഇ.ടി ആപ്പ് വഴിയോ https://voter.eci.gov.in വെബ്‌സൈറ്റ് വഴിയോ ഫോം പൂരിപ്പിച്ച് വോട്ടർ പട്ടികയിൽ വിദ്യാർത്ഥികളുടെ പേര് ചേർക്കണം. തുടർന്ന് എൻ‌റോൾമെന്റ് ക്യാമ്പിന്റെ ഫോട്ടോകൾ, എല്ലാ വിദ്യാർത്ഥികളെയും വോട്ടർപട്ടികയിൽ പേര് ചേർത്തതായുള്ള കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം dcipstr@gmail.com എന്ന ഇമെയിലിൽ അയക്കണം. അവസാന തീയതി: മാർച്ച് 15.