യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Tuesday 10 March 2026 8:37 AM IST

കായംകുളം: അഫ്സർ (20), മൂന്നാം പ്രതി കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ മുഹമ്മദ് സഹീർ(സക്കീർ- 21), അഞ്ചാം പ്രതി പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ആറിന് പുലർച്ചെ കായംകുളം ഒ.എൻ.കെ ജംഗ്ഷന് തെക്ക് വശമുള്ള ചായക്കടയുടെ മുന്നിലായിരുന്നു സംഭവം. സംഘർഷത്തിൽ കല്ലേലിഭാഗം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുമ്പുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികൾ യുവാക്കളെ മർദ്ദിച്ചത്. യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കിയായിരുന്നു ആക്രമണം. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കോതമംഗലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണ്. കായംകുളം ഡി വൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ. അരുൺഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ ഹരി, സി.പിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.