സുദീപ്തം 2026 ആഘോഷിച്ചു

Monday 09 March 2026 11:42 PM IST
ചെമ്മനത്തുകര ഗവൺമെന്റ് യു.പി.സ്‌കൂൾ നടത്തിയ സുദീപ്തം 2026 ആഘോഷം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:ചെമ്മനത്തുകര ഗവ. യു.പി സ്‌കൂളിന്റെ 102-ാമത് വാർഷികാഘോഷം സുദീപ്തം 2026 സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, ഹെഡ് മാസ്റ്റർ കെ.ടി.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, പഞ്ചായത്ത് മെമ്പർമാരായ നീതുമോൾ ധനീഷ്, ദീപ ബിജു, ഗീതാ പ്രകാശൻ, എ.ഇ.ഒ കെ.സി.ദീപ, ബാങ്ക് പ്രസിഡന്റ് ബി.അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ടി.എം.മജീഷ്, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ, ഫാ.സുബിൻ പാറയ്ക്കൽ, സിജീഷ് കുമാർ, സുനു മോൾ, ടി.എം.രതീഷ്, കെ.എം.ഷീബാമോൾ എന്നിവർ പ്രസംഗിച്ചു.