സ്വീകരണയോഗം ഉദ്ഘാടനം

Tuesday 10 March 2026 12:42 AM IST

തൃശൂർ: കേരളത്തിലെ സർക്കാരുകൾ മുന്നാക്ക സമുദായങ്ങളെ കശാപ്പ് ചെയ്യുകയാണെന്ന് നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ. നായർ ഐക്യവേദി സംസ്ഥാനതലത്തിൽ നടത്തുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് തൃശൂരിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായർ ഐക്യവേദി വനിതാ വിഭാഗം പ്രസിഡന്റ് അഡ്വ. ഭാവന അദ്ധ്യക്ഷയായി. ടി.ഡി.വിജയൻ നായർ, ഡോ. വിനു കുമാർ, പി.ചന്ദ്രശേഖരൻ നായർ, വി.ബി.ഉണ്ണിത്താൻ, ഡി.എസ്.ജെ.പി ജില്ലാ പ്രസിഡന്റ് ജഗദീഷ്, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, സെക്രട്ടറി രാധാകൃഷ്ണൻ, എസ്.കെ.എൻ.എസ് സംസ്ഥാന പ്രസിഡന്റ് ആർ.സി.നായർ, ശിവൻ കൊടകര, നന്ദകുമാർ, വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.