കാർ റാലിയുമായി വനിതാ ദിനാഘോഷം
Tuesday 10 March 2026 12:45 AM IST
തൃശൂർ: വനിതാ ദിനത്തോടനുബന്ധിച്ച് അക്വാട്ടിക്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വനിതകളുടെ കാർ റാലി നടത്തി. 'ഒക്ടേയ്ൻ ഗേൾ' എന്നറിയപ്പെടുന്ന മിയ ചിറക്കേക്കാരൻ റാലി നയിച്ചു. ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടനും ഡോ. സറീന ഗിൽവാസും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാസംഗമത്തിൽ വനിതാ സംരംഭകത്വ പരിശീലക ഷൈന ജോർജ്, സൈബർ ക്രൈം വിദഗ്ധൻ വികാസ് ഗോപിനാഥ്, ടിസ ചാക്കോള, റോസ് ആലുക്ക, കീർത്തി ഡാനി എന്നിവർ സംസാരിച്ചു. ഇൻസ്റ്റഗ്രാമിൽ എട്ടു ലക്ഷം ഫോളോവേഴ്‌സുള്ള 'ഒക്ടേയ്ൻ ഗേൾ' മിയയേയും ഷൈന ജോർജിനെയും ആദരിച്ചു. സെക്രട്ടറി ജോഫി ജോസഫ് നേതൃത്വം നൽകി.