പാചകപ്പുരയും ഡൈനിംഗ് ഹാളും

Tuesday 10 March 2026 8:50 AM IST

ആലപ്പുഴ: പൊക്ലാശേരി ഗവ. എൽ.പി.സ്കൂളിലെ പാചകപ്പുരയുടെയുടെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 39.45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സരള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. രമ്യ, ബ്ലോക്ക് പഞ്ചായത്തംഗം മിനി ആന്റെണി, എ.ഇ.ഒ എൽ. ജയലക്ഷ്മി, കലേഷ് കൈരളി, എസ്.ടി. ഗീത എന്നിവർ സംസാരിച്ചു.