മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ജി.സുധാകരന്

Tuesday 10 March 2026 1:53 AM IST

അമ്പലപ്പുഴ: അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനും മുസ്ലിംലീഗ് നേതാവും കാൽ നൂറ്റാണ്ടുകാലം അമ്പലപ്പുഴ യു.ഡി.എഫ് കൺവീനറുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുടെ സ്മരണാർത്ഥമുള്ള മാസ്റ്റർ ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രിയും മുതിർന്ന സി. പി.എം നേതാവുമായ ജി.സുധാകരന്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഏപ്രിൽ ആദ്യവാരം സമർപ്പിക്കും. സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമ്മിച്ച ധിഷണാശാലിയാണ് ജി.സുധാകരനെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി. പ്രൊഫ.കോന്നി ഗോപകുമാർ, ഡോ. മധു ഓമല്ലൂർ, സി.രാധാകൃഷ്ണൻ അമ്പലപ്പുഴ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി നസീർ സലാം അറിയിച്ചു.