'സഹോദരനും ആചാരകേരളവും' : പ്രഭാഷണം നടത്തി

Tuesday 10 March 2026 12:00 AM IST
1

കൊടുങ്ങല്ലൂർ: കേരളീയ സമൂഹത്തെ പ്രബുദ്ധമാക്കുന്നതിൽ സഹോദരൻ അയ്യപ്പൻ വഹിച്ച പങ്ക് വലുതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അമൽ സി.രാജൻ പറഞ്ഞു. കൊടുങ്ങല്ലൂർ ക്ഷേത്രനടയിൽ 100 വർഷം മുൻപ് സഹോദരൻ അയ്യപ്പനെ സനാതനികൾ ആക്രമിച്ചതിന്റെ 100ാം വാർഷികം കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ 'സഹോദരനും ആചാരകേരളവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ദർശനവേദി കൺവീനർ എൻ.ബി.അജിതൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നോവലിസ്റ്റ് ടി.കെ.ഗംഗാധരൻ സ്വാഗതവും സി.വി.മോഹൻകുമാർ നന്ദിയും പറഞ്ഞു.