പൊള്ളാച്ചി സർവീസ് ആരംഭിച്ചു
Tuesday 10 March 2026 12:55 AM IST
കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സിയുടെ കൊടുങ്ങല്ലൂർ - പൊള്ളാച്ചി ഫാസ്റ്റ് പാസഞ്ചർ സർവീസിന് തുടക്കമായി. വടക്കേനടയിൽ നടന്ന ചടങ്ങിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായി. എം.എൽ.എയിൽ നിന്നും ഡ്രൈവർ പി.എ.അനസ് താക്കോലും ലോഗ് ഷീറ്റും കണ്ടക്ടർ ടി.എം.ജയകൃഷ്ണൻ ഇ.ടി.എം മെഷീനും ഏറ്റുവാങ്ങി. രാവിലെ 6.25ന് കൊടുങ്ങല്ലൂർ നിന്നാണ് ആദ്യ സർവീസ്. രാത്രി 11.35 ന് കൊടുങ്ങല്ലൂരിൽ സർവീസ് അവസാനിപ്പിക്കും. മാള എ.ടി.ഒ ടി.കെ.സന്തോഷ്, പറവൂർ എ.ടി.ഒ അനിൽ, ഇൻസ്‌പെക്ടർ ഇൻചാർജ്ജ് പി.എ.ദിലീപ് കുമാർ, സന്തോഷ് കണ്ണൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. അരുൺ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.