അസംപ്ഷനും ക്രൈസ്റ്റും ജേതാക്കൾ
Tuesday 10 March 2026 12:58 AM IST
മാള: ഫാ. പോൾ കൊടിയൻ മെമ്മോറിയൽ അഖില കേരള ഇന്റർ കോളീജിയറ്റ് വോളിബാൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജും ജേതാക്കളായി. ഫൈനലിൽ മാള ഹോളിഗ്രേസിനെ തോൽപ്പിച്ചാണ് ക്രൈസ്റ്റ് പുരുഷ വിഭാഗം ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസ
കോളേജിനെ പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കോളേജ് കിരീടം ചൂടിയത്. പുരുഷ വിഭാഗം ജേതാക്കൾക്ക് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസും മാനേജർ ഫാ. ജോയ് പീണിക്കാപറമ്പിലും ചേർന്ന് ട്രോഫി സമ്മാനിച്ചു. വനിതാ വിഭാഗം ജേതാക്കൾക്ക് ഫാ. ആന്റണി പറമ്പൻ ട്രോഫി നൽകി.