'മിഴിവ് ' സംഘടിപ്പിച്ചു

Tuesday 10 March 2026 8:58 AM IST

മുഹമ്മ: ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് വയോജന സൗഹൃദക്കൂട്ടം മിഴിവ് സംഘടിപ്പിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ഡി ശ്രീദേവി അധ്യക്ഷയായി. വയോജനസൗഹൃദ കർമ്മ രേഖ കവി കുരിപ്പുഴ ശ്രീകുമാർ,​ഗായിക പി.കെ മേദിനിക്ക് നൽകി പ്രകാശിപ്പിച്ചു.ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ജില്ലാപഞ്ചായത്ത്‌ അംഗം ആർ.റിയാസ്,ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.പി.സ്നേഹജൻ,ആര്യാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്ന രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ റഹിം,എം. എസ്.ലത,വീണാവേണു തുടങ്ങിയവർ സംസാരിച്ചു.