ബഹളത്തിൽ മുങ്ങി ലോക്‌സഭ; അവിശ്വാസം പരിഗണിച്ചില്ല, പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

Tuesday 10 March 2026 12:02 AM IST

​ന്യൂ​ഡ​ൽ​ഹി​:​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷം​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹ​ള​ത്തി​ൽ​ ​സ്‌​പീ​ക്ക​ർ​ ​ഓം​ ​ബി​ർ​ള​യ്‌​ക്കെ​തി​രെ​യു​ള്ള​ ​അ​വി​ശ്വാ​സ​പ്ര​മേ​യം​ ​ഇ​ന്ന​ലെ​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ഇന്ന് വീണ്ടും പരിഗണിക്കും.​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ഡോ.​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സാ​ഹ​ച​ര്യ​ത്തെ​ ​കു​റി​ച്ച് ​ഇ​രു​ ​സ​ഭ​ക​ളി​ലും​ ​പ്ര​സ്‌​താ​വ​ന​ ​ന​ട​ത്തി.​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ഇ​റ​ങ്ങി​പോ​യി. ബ​ഡ്‌​ജ​റ്റ് ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ടം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ന് ​ആ​രം​ഭി​ച്ച​പ്പോ​ൾ,​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​കെ.​പി.​ ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ,​മേ​ഘാ​ല​യ​ ​ഷി​ല്ലോം​ഗി​ൽ​ ​നി​ന്നു​ള്ള​ ​സി​റ്റിം​ഗ് ​എം.​പി​ ​ഡോ.​റി​ക്കി​ ​ആ​ൻ​ഡ്രൂ​ ​ജെ.​സിം​ഗ്കോ​ൺ​ ​എ​ന്നി​വ​രു​ടെ​ ​അ​ട​ക്കം​ ​നി​ര്യാ​ണ​ത്തി​ൽ​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ഉ​ച്ച​യ്‌​ക്ക് 12​ ​വ​രെ​ ​പി​രി​ഞ്ഞു.​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ്‌​പീ​ക്ക​ർ​ ​ഓം​ ​ബി​ർ​ള​ ​വി​ട്ടു​ ​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ 11​ന് ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​യാ​ണ് ​സ​ഭ​ ​നി​യ​ന്ത്രി​ച്ച​ത്. പ​ശ്ചി​മേ​ഷ്യ​ൻ​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​ആ​ഘാ​തം​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ,​ബെ​ന്നി​ ​ബെ​ഹ​നാ​ൻ,​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് 12​ന് ​ചേ​ർ​ന്ന​പ്പോ​ൾ​ ​സ​ഭ​ ​നി​യ​ന്ത്രി​ച്ച​ ​ബി.​ജെ.​പി​ ​എം.​പി​ ​ജ​ഗ​ദം​ബി​ക​പാ​ൽ​ ​ത​ള്ളി.​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​ഡോ.​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ്,​ഡോ.​വി.​ ​ശി​വ​ദാ​സ​ൻ,​പി.​ ​സ​ന്തോ​ഷ്‌​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രും​ ​ച​ർ​ച്ച​ ​ആ​വ​ശ്യ​പ്പെ​ട്ടു. പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷം​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​ ​ലോ​ക്‌​സ​ഭ​ 3​ ​വ​രെ​ ​നി​‌​റു​ത്തി​വ​ച്ചു.​ ​മൂ​ന്നി​ന് ​ബ​ഹ​ളം​ ​തു​ട​‌​ർ​ന്ന​തോ​ടെ​ ​ഇ​ന്ന​ത്തേ​ക്ക് ​പി​രി​ഞ്ഞു.​ ​അ​വി​വാ​ഹി​ത​ൻ​ ​ആ​യ​തി​നാ​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​ഗൗ​ര​വ​വു​മി​ല്ലെ​ന്ന് ​ജ​ഗ​ദം​ബി​കാ​ ​പാ​ൽ​ ​ന​ട​ത്തി​യ​ ​പ്ര​സ്‌​താ​വ​ന​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​വാ​ദ​മാ​യേ​ക്കും. പ്രതിപക്ഷം മനപൂർവ്വം സഭാ നടപടികൾ തടസപ്പെടുത്തുകയാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രതികരിച്ചു.

ഇന്ത്യൻ ടീമിന്

അഭിനന്ദനം

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ഇരുസഭകളും അഭിനന്ദിച്ചു.

സസ്‌പെൻഷൻ

തുടരുന്നു

കഴിഞ്ഞ തവണ സഭയിൽ പ്രതിഷേധമുയർത്തിയ ഡീൻ കുര്യാക്കോസ്,ഹൈബി ഈഡൻ തുടങ്ങി എട്ട് പ്രതിപക്ഷ എം.പിമാരുടെ സസ്‌പെൻഷൻ തുടരുകയാണ്. ലോക്‌സഭാ സ്‌പീക്കർക്കെതിരെയുള്ള പ്രമേയത്തിൽ ഇവരുടെ സസ്‌പെൻഷനും സൂചിപ്പിച്ചിട്ടുണ്ട്.

ഗ്യാ​നേ​ഷ് ​കു​മാ​റി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്റ് ​പ്ര​മേ​യം​ ​ഉ​ടൻ

വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്‌​കാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​റി​നെ​തി​രെ​ ​പ്ര​തി​പ​ക്ഷ​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​ഇം​പീ​ച്ച്മെ​ന്റ് ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​രും.​ ​സ്‌​പീ​ക്ക​ർ​ ​ഓം​ ​ബി​ർ​ള​യ്‌​ക്കെ​തി​രാ​യ​ ​അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് ​ശേ​ഷ​മാ​കും​ ​നീ​ക്കം.​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്‌​കാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സാ​ണ് ​ഇം​പീ​ച്ച്മെ​ന്റ് ​പ്ര​മേ​യ​ത്തി​ന് ​മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗം​ ​പ്ര​മേ​യ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​റെ​ ​ഇം​പീ​ച്ച് ​ചെ​യ്യാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​നോ​ട്ടീ​സി​ന് ​ലോ​ക്‌​സ​ഭ​യി​ൽ​ 100​ ​​​​​എം.​പി​മാ​രു​ടെ​യും​ ​രാ​ജ്യ​സ​ഭ​യി​ൽ​ 50​ ​എം​പി​മാ​രു​ടെ​യും​ ​ഒ​പ്പു​ക​ൾ​ ​ആ​വ​ശ്യ​മാ​ണ്.