സാംസ്കാരിക സമ്മേളനം
Tuesday 10 March 2026 1:25 AM IST
കോട്ടയം: കെ.പി.സി.സി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ 5മണിക്ക് ജനകീയ വികസന സമിതി മിനി ഹാളിൽ സാംസ്കാരിക സമ്മേളനം നടത്തും. കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.
ഡി.സി.സി സെക്രട്ടറി കെ.ജി ഹരിദാസ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എസ് സലീം എന്നിവരെ ആദരിക്കും. ഡി. സി. സി വൈസ് പ്രസിഡന്റ ് അഡ്വക്കേറ്റ് ജി.ഗോപകുമാർ, കെ. എസ്.എസ്.പി എ ഭാരവാഹികളായ പി ജെ ആന്റണി, പി കെ മണിലാൽ, തോമസ് പാലാത്ര,എം കെ ഷമീർ തുടങ്ങിയവർ സംസാരിക്കും.