അടച്ചിട്ട വീട്ടിൽ മോഷണം
Tuesday 10 March 2026 2:20 AM IST
താമരശ്ശേരി: വെസ്റ്റ്പുതുപ്പാടി തുമ്പോപറമ്പിൽ ടിപി സലീമിന്റെ അടച്ചിട്ട വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്തായതിനാൽ വീട് അടച്ചിട്ടിരുന്നു. ഇന്നലെ രാവിലെ വീട് തുറന്നിട്ട നിലയിൽ കണ്ടപ്പോഴാണ് ബന്ധുക്കൾ എത്തി പരിശോധിച്ചത്. സിസിടിവി പരിശോധിച്ചപ്പോൾ വെള്ള വസ്ത്രം ധരിച്ച് ഹെൽമറ്റ് വെച്ച ഒരാൾ വരുന്നതും പോകുന്നതും വാതിൽ പൊളിക്കുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ വ്യക്തമായിട്ടില്ല. വീടിന്റെ എല്ലാ മുറികളിലും അലമാരകൾ കുത്തി തുറക്കുകയും മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലുമാണ്. ആഭരണങ്ങളും 20,000 രൂപ, രണ്ട് മൊബൈൽ ഫോൺ, വിദേശത്ത് നിന്നും കൊണ്ടുവന്ന എട്ട് വാച്ചുകൾ എന്നിവ നഷ്ടമായി. ഗൃഹനാഥന്റെ ബന്ധുക്കളുടെ പരാതിയിൽ താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.