ജ്വാല 2K26

Wednesday 11 March 2026 3:03 AM IST

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ സി.എസ്.ആർ ആഭിമുഖ്യത്തിൽ ജ്വാല 2K26 സംഘടിപ്പിച്ചു.ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ലതിക കുമാരി,അഫ്സ എന്നിവർ പങ്കെടുത്തു.അദാനി ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ,വിസ്മാർട്ട് പ്രസിഡന്റ് പ്രസന്നകുമാരി,വിസ്മാർട്ട് കൺവീനർ സൂരജ് തുടങ്ങിയവർ പങ്കെടുത്തു.