വാർഷികാഘോഷവും പ്രതിനിധി സമ്മേളനവും

Wednesday 11 March 2026 3:08 AM IST

തിരുവനന്തപുരം: ജില്ലാ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും കരുത്ത് സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും സംഘടിപ്പിച്ചു.കനകക്കുന്നിൽ നിന്നാരംഭിച്ച വാക്കത്തോൺ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സന്തോഷ് കുമാർ ഫ്ളാഗ് ഒഫ് ചെയ്തു‌.വനിതാദിനാഘോഷം കേരള വനിതാ വികസന കോർപ്പറേഷൻ എം.ഡി ബിന്ദു.വി.സി ഉദ്ഘാടനം ചെയ്തു.മ്യൂസിയം എസ്.ഐ ജെയ്‌സൺ ജോസഫ്,ഡോ.ക്രിസ്‌തുദാസ്.ആർ,ഫാ.ആഷ്‌ലിൻ ജോസ് എന്നിവർ പങ്കെടുത്തു.