ആകാശ യാത്ര

Wednesday 11 March 2026 3:16 AM IST

തിരുവനന്തപുരം: നിഡ്സ് സ്ത്രീ ശിശു വികസന കമ്മിഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആകാശയാത്ര നിഡ്സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് എത്തിയ വനിതകൾ ഡച്ച് പാലസ്,ജൂത പള്ളി,വാട്ടർ മെട്രോ,വെസൽ യാത്ര,ജംങ്കാർ സർവീസ്,മെട്രോ,വല്ലാർപാടം പള്ളി എന്നിവ സന്ദർശിച്ചു. തുടർന്ന് കൊച്ചി എയർപോർട്ടിൽ നിന്ന് വിമാന മാർഗം ബംഗളൂരുവിൽ പോയി. അവിടെ സോഫിയ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സിസ്റ്റർ രശ്‌മി മട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.