ഇന്ദിര
Tuesday 10 March 2026 8:02 PM IST
പെരുമ്പാവൂർ: പെരുമ്പാവൂർ ബ്രോഡ്വേ ലെയ്‌നിൽ പൗർണ്ണമി വീട്ടിൽ പരേതനായ എൻ. സോമന്റെ ഭാര്യ പി. ഇന്ദിര (70 - റിട്ട. സഹകരണ സംഘം അസി. രജിസ്ട്രാർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മലമുറി ശാന്തിവനത്തിൽ. ജനാധിപത്യ മഹിള അസോസിയേഷൻ ടൗൺ ഈസ്റ്റ് വില്ലേജ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, അക്ഷര വയോമിത്രം ഗ്രന്ഥശാല സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.