വനിതാദിന സമ്മേളനം

Wednesday 11 March 2026 3:06 AM IST

തിരുവനന്തപുരം: എൻജിനിയേഴ്സ് ഫെഡറേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടിയുടെ വനിതാ കൂട്ടായ്മ സഖിയുടെ നേതൃത്വത്തിൽ വനിതാദിന സമ്മേളനവും 'സ്ത്രീ ശക്തി പുരസ്കാരം സമർപ്പണവും സംഘടിപ്പിച്ചു.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ചു.സിവിൽ സർവീസിൽ ഉന്നത വിജയം നേടിയ ശ്രീജ.ജെ.എസിനെ അനുമോദിച്ചു.ബൈലിൻ മെഡ്ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും സി.ഇ.ഒയുമായ ഡോ.ലിനി ബേസിലിന് 'സഖി സ്ത്രീ ശക്തി പുരസ്കാരം ഐ.ജി നിശാന്തിനി കൈമാറി.ജിലുമോൾ മാരിയറ്റ് തോമസിനെയും ആദരിച്ചു.പിന്നണി ഗായിക അഭിരാമി അജയ്,ഫാത്തിമ ഷീബ സുജാത,ആര്യ വിജയൻ,ജിനിറ്റ്.ജെ.എം.ഡിക്രൂസ്,വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസ്,സുരജാ നായർ,സൈജു പുരുഷോത്തമൻ,സജീവ് രത്നാകരൻ എന്നിവർ പങ്കെടുത്തു.