അഖില കേരള വിശ്വകർമ്മ മഹാസഭ
Wednesday 11 March 2026 12:00 AM IST
കാട്ടാക്കട: അഖില കേരള വിശ്വകർമ്മ മഹാസഭ കാട്ടാക്കട താലൂക്ക് യൂണിയൻ പ്രവർത്തക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജിജു പുളിക്കനല്ലൂർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കോട്ടക്കകം ജയകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വാമദേവൻ,മേപ്പൂക്കട കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി മേപ്പുക്കട കെ.ശ്രീകുമാർ(സംസ്ഥാന ബോർഡ് അംഗം),എൻ.അനിൽകുമാർ(യൂണിയൻ പ്രസിഡന്റ്), കെ.സുരേഷ്‌കുമാർ പേഴുംമൂട് (യൂണിയൻ സെക്രട്ടറി),ജി.സതീഷ്കുമാർ (ട്രഷറർ),എൻ.രാജേന്ദ്രൻ,എസ്.അജി (വൈസ് പ്രസിഡന്റുമാർ), ആർ.വിജയൻആശാരി, എസ്.സുരേഷ്(ജോയിന്റ് സെക്രട്ടറിമാർ)എന്നിവരുൾപ്പെടെ 15അംഗ യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.