കേരള കോൺഗ്രസ് -എം ജില്ലാ നേതൃയോഗം

Wednesday 11 March 2026 12:17 AM IST
കരള കോൺഗ്രസ് (എം) ജില്ലാ നേതൃ യോഗം ഹൈ പവർ കമ്മിറ്റി അംഗം ജോയിസ് പുത്തൻപുര ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കണ്ണൂർ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനക്ഷേമ പ്രവർത്തനങ്ങൾ കേരളത്തെ പുതിയൊരു യുഗത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ജനങ്ങൾ ഈ വികസന തുടർച്ച ആഗ്രഹിക്കുന്നുവെന്നും യോഗം വിലയിരുത്തി. ഹൈ പവർ കമ്മിറ്റി അംഗം ജോയിസ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, സജി കുറ്റ്യാനിമറ്റം, ജോസ് ചെമ്പേരി, കെ.ടി സുരേഷ് കുമാർ, ജോബിച്ചൻ മൈലാടൂർ, തോമസ് മാലത്ത്, വി.വി സേവി, പി.എസ് ജോസഫ്, സിബി പന്തപ്പാട്ട്, വിപിൻ തോമസ്, ബിജു പുതുക്കള്ളിൽ, ടി.എസ് ജെയിംസ്, ജെയ്സൺ ജീരകശ്ശേരി, നോബിൻസ് ചെരിപുറത്ത് എന്നിവർ പ്രസംഗിച്ചു.