വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ്

Tuesday 10 March 2026 9:59 PM IST

ആലപ്പുഴ: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ ഈ മാസം ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. . താൽപര്യമുള്ളവർ ഈ മാസം 15 നു മുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു) ,ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് ( എസ്.സി , എസ്.ടി, ഒ.ഇ.സി ) എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പ്രവൃത്തി ദിവസങ്ങളിൽ എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ - 0484- 2422275, 9447607073.