വയോജന സ്നേഹ സംഗമം

Tuesday 10 March 2026 10:00 PM IST

ആലപ്പുഴ. ഡി.വൈ.എഫ്‌.ഐ ആശ്രമം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രമം വാർഡിൽ വയോജന സ്‌നേഹ സംഗമം നടത്തി.പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൽ.എസ് ഡയറക്ടർ പി.എം. ഷാജി 'വയോജനങ്ങളും മാനസിക ആരോഗ്യവും' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

കൗൺസിലർ ആർ. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. . സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ആശ്രമം വാർഡ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി കെ. ധനഞ്ജയൻ (പ്രസിഡന്റ്) ,പി.ജി. സലിംകുമാർ (വൈസ് പ്രസിഡന്റ്) ,കെ.കെ. അനിൽകുമാർ (സെക്രട്ടറി), എസ്. സുനിൽ (ജോയിന്റ് സെക്രട്ടറി),എ.ആബിദ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.