അങ്കണവാടി അദ്ധ്യാപകർക്ക് പരിശീലനം

Wednesday 11 March 2026 12:00 AM IST

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ നഗരസഭയിലെ സെക്ടർ നാലിലെ അങ്കണവാടി അദ്ധ്യാപകർക്ക്, കുട്ടികളിയിലെ വളർച്ച വികാസ വ്യതിയാനങ്ങൾ നേരത്തെ കണ്ടുപിക്കുന്നതിന് പരിശീലനം നൽകി. പീഡിയാട്രിക് വിഭാഗം അസോ.പ്രൊഫസർ ഡോ. ലതിക നായരുടെ നേതൃത്വത്തിൽ ഡോ. അനു പീറ്റർ, ഡോ. ശ്രീലക്ഷ്‌മി, സൈക്കോളജിസ്റ്റ് അശ്വതി പി.എം , അനുമോൾ വി.എസ്, അർച്ചന. ടി, മിഞ്ചു ബൈജു, അനിതകുമാരി, ആനന്തഭൈരവി, എന്നിവർ ക്ലാസെടുത്തു. സെക്‌ടർ അഞ്ചിലെ അംഗൻവാടി അദ്ധ്യാപകർക്ക് ഈമാസം 17ന് പരിശീലനം നൽകും.