എ. ഐ പരിശീലനം

Tuesday 10 March 2026 10:07 PM IST

മുഹമ്മ: ജില്ല പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തുകളുടെയും

വുമൺ സ്റ്റാർട്ടപ്പ് ന്റെയും സഹകരണത്തോടെ എ.ഐ പരിശീലനം 12ന് നടക്കും. 11 മണിക്ക് കലവൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോ റിയത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മഹേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്യും .

തുടർന്ന് ജനപ്രതിനിതികൾ കുടുംബശ്രീ ഭാരവാഹികൾ, അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, വായനശാല ഭാരവാഹികൾ അദ്ധ്യാപകർ തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ളവർക്ക് പരിശീലനം നൽകുമെന്ന്‌ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് അറിയിച്ചു.