അഗ്രി ഫെസ്റ്റ് 2025 പുരസ്‌ക്കാര വിതരണം

Wednesday 11 March 2026 12:20 AM IST

ചേർത്തല: സ്‌കൂൾ വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന സ്‌കൂൾ അഗ്രിഫെസ്റ്റിന്റെ പുരസ്‌ക്കാരവിതരണം നടത്തി. എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന പുരസ്‌ക്കാര വിതരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ. പുരസ്‌ക്കാര വിതരണം നടത്തി. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മികച്ച സ്‌കൂളിനുള്ള എവറോളിംഗ് ട്രോഫിക്ക് കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളും മികച്ച കുട്ടി കർഷകനുള്ള ക്യാഷ് അവാർഡിന് ചേർത്തല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അയനശ്രീ സി.ബി.യും അർഹരായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.സരള,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.ജയകുമാർ, ചേർത്തല കൃഷി അസിസ്റ്റൻഡ് ഡയറക്ടർ കെ.എസ്.ഷൈജ, പി.സി.വർഗ്ഗീസ് ഫൗണ്ടേഷൻ ട്രഷറർ സുനിൽ വർഗീസ്, റോട്ടറി ക്ലബ് ഒഫ് ചേർത്തല ഗ്രീൻസിറ്റി സോണൽ കോ–ഓർഡിനേറ്റർ വി.ജയശങ്കർ,മാരാരിക്കുളം വടക്ക് കൃഷിഭവൻ കൃഷി അസിസ്റ്റൻഡ് ഓഫീസർ സുരേഷ് കുമാർ, ട്രഷറർ പി.ശശി തുടങ്ങിയവർ പങ്കെടുത്തു.