ത്രിദിന ചെസ് പരിശീലക സെമിനാർ

Wednesday 11 March 2026 12:11 AM IST

തൃശൂർ: സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റിയുടെ ചെസ് പരിശീലകർക്കായുള്ള സെമിനാർ കം വർക്ക്‌ഷോപ്പ് 22 മുതൽ 24 വരെ തൃശൂർ വി.കെ.എൻ മേനോൻ ഇഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്റർനാഷണൽ മാസ്റ്റർ വി. ശരവണൻ, ചെസ് ഒളിമ്പ്യൻ പ്രൊഫ.എൻ.ആർ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.സീനിയർ തലത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ ദേശീയ, അന്തർദേശീയ പ്രാതിനിധ്യം, സീനിയർ തലത്തിൽ ജില്ലാ സംസ്ഥാന വിജയികൾ, യൂണിവേഴ്‌സിറ്റി ജേതാക്കൾ, 1400ന് മേൽ ഫിഡെ റേറ്റിങ്ങുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. 18 വയസ് പൂർത്തിയായിരിക്കണം. അവസാന തീയതി മാർച്ച് 18. വിവരങ്ങൾക്ക് ഫോൺ: 9447467308, 9605231010.