വാമനപുരം - ചിറ്റാർ റോഡ് ഉദ്ഘാടനം

Wednesday 11 March 2026 1:26 AM IST

പാലോട്: അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മലയോര മേഖലയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഭരതന്നൂർ ജംഗ്ഷനിൽ നടന്ന വാമനപുരം - ചിറ്റാർ റോഡ് നവീകരിച്ചത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ടിൽ നിന്നും 35.75 കോടി രൂപ ചെലവഴിച്ച് അത്യാധുനിക രീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്.മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വാമനപുരം - ചിറ്റാർ റോഡ്, മണ്ഡലത്തിലെ വികസന കുതിപ്പിന് പുതിയ വേഗത പകരുമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു.പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സിമി,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.രഘുനാഥൻനായർ തുടങ്ങിയവർ പങ്കെടുത്തു.