ഉള്ളിയിൽ നെഗറ്റീവ് എനർജി: ഹർജി തള്ളി
Wednesday 11 March 2026 12:33 AM IST
ന്യൂഡൽഹി: ഉള്ളിയിലും, വെളുത്തുള്ളിയിലും നെഗറ്റീവ് എനർജിയുണ്ടോയെന്ന് ഗവേഷണം നടത്തണമെന്ന ഹർജി വിമർശനത്തോടെ സുപ്രീംകോടതി തള്ളി. ജെയിൻ വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്താനാണോ ഹർജിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. ഇതുപോലുള്ള നിസാരഹർജിയുമായി ഇനി വന്നാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.