വളം നിർമ്മാണമേഖലയ്‌ക്ക് 70 % പ്രകൃതിവാതകം
Wednesday 11 March 2026 12:36 AM IST
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ കാർഷിക മേഖലയെ ബാധിക്കാതിരിക്കാൻ വളം നിർമാണ കേന്ദ്രങ്ങൾക്ക് കുറഞ്ഞത് 70 ശതമാനം പ്രകൃതിവാതകം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ കരുതൽ നടപടി. ഇതിനായി വളം നിർമ്മാണ മേഖലയെ മുൻഗണനാ പട്ടിക രണ്ടിൽ ഉൾപ്പെടുത്തി. ആഭ്യന്തര വളം ഉൽപാദനം തടസരഹിതമായി തുടരുന്നതിനാണിത്.
വളം നിർമ്മാണ കേന്ദ്രങ്ങളുടെ കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രകൃതിവാതക ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് 70 ശതമാനം പ്രകൃതിവാതകം ലഭ്യമാക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി ഖാരിഫ് കൃഷിയെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചതായും കേന്ദ്ര സർക്കാർ അറിയിച്ചു.