പുതുപ്പള്ളി ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം

Wednesday 11 March 2026 1:09 AM IST

പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം 148ാം നമ്പർ പുതുപ്പള്ളി ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം 12 മുതൽ 17 വരെ നടക്കും. 12ന് രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 7.30ന് അത്താഴപൂജ. 13ന് രാവിലെ 8ന് കലവറ നിറയ്ക്കൽ, വൈകിട്ട് 4.30ന് കൊടിക്കയർ ഘോഷയാത്ര, മാഞ്ഞൂർ വിനോദ് തന്ത്രിയുടെയും മേൽശാന്തി അമൽ ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, 7.30ന് സാംസ്‌കാരിക സമ്മേളന ഉദ്ഘാടനവും ആദരിക്കലും അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കും. കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ലതാകുമാരി സലിമോൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ ക്ഷേമപെൻഷൻ വിതരണം ചെയ്യും. തന്ത്രി മാഞ്ഞൂർ വിനോദ് ഉത്സവസന്ദേശം നൽകും. കെ.ബി ഗിരീശൻ, കെ.പി രാജിമോൾ എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് കെ.എം ശശി സ്വാഗതവും ശാഖാ സെക്രട്ടറി കെ.എസ് ഷാജി നന്ദിയും പറയും. തുടർന്ന് 9.30ന് അന്നദാനം. 14ന് വൈകിട്ട് 7.15ന് കലാപരിപാടികൾ ചലച്ചിത്രതാരം ഷിബു തിലകൻ ഉദ്ഘാടനം ചെയ്യും, 9.30ന് അന്നദാനം. 15ന് രാവിലെ 7.30ന് ഇളനീർതീർത്ഥാടനം, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് തീർത്ഥാടന സന്ദേശം നൽകും. 10ന് ഇളനീർ അഭിഷേകം, 10.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് കലാപരിപാടികൾ, 8ന് പിന്നൽ തിരുവാതിര, 9.30ന് അന്നദാനം. 16ന് രാവിലെ 9ന് കലശാഭിഷേകം, വൈകിട്ട് 7ന് ഗാനമേള. 17ന് രാവിലെ 8ന് മഹാശാന്തിഹവനം, 11ന് സർവൈശ്വര്യപൂജ, 12ന് കലശാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് ദേശതാലപ്പൊലിഘോഷയാത്ര, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ആദ്യതാലം കൈമാറും, തുടർന്ന് കൊടിയിറക്ക്, മഹാഗുരുപൂജ, 9ന് അന്നദാനം, കരോക്കെ ഗാനമേള.