ഓഫീസുകൾ അടച്ചുപൂട്ടി മെറ്റ
Wednesday 11 March 2026 1:26 AM IST
തെൽ അവീവ്: ഇസ്രയേൽ- ഇറാൻ യുദ്ധം കനത്തതോടെ തെൽ അവീവിലെ മെറ്റയുടെ ഓഫീസുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുകയാണെന്ന് റിപ്പോർട്ട്. അതോടെ ഇസ്രയേലിലുള്ള കമ്പനിയുടെ 900ത്തോളം ജീവനക്കാർ പ്രതിസന്ധിയിലായി.
ബോംബ് ഷെൽട്ടറുകളിൽ പ്രവേശനമില്ലാത്ത ആളുകൾക്ക് താമസ സൗകര്യം ഒരുക്കുമെന്ന് കമ്പനി ജീവനക്കാർക്ക് ഉറപ്പ് നൽകിയതായും പറയപ്പെടുന്നു. മെറ്റക്ക് മുന്നോടിയായി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി മറ്റ് ടെക് ഭീമന്മാരും പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങളിലെ അവരുടെ ഓഫീസുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുണ്ട്.