പോ​സ്റ്റ് ​ഓ​ഫീ​സു​ക​ളിൽ വ്യാ​ജ​ ​ബോം​ബ് ​ഭീ​ഷ​ണി

Wednesday 11 March 2026 2:22 AM IST

കോ​ട്ട​യം​:​ ​കോ​ട്ട​യം​ ​ജി​ല്ല​യി​ൽ​ ​പോ​സ്റ്റ് ​ഓ​ഫീ​സു​ക​ൾ​ക്ക് ​വ്യാ​ജ​ ​ബോം​ബ് ​ഭീ​ഷ​ണി.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​കോ​ട്ട​യ​ത്തെ​ ​പോ​സ്റ്റ​ൽ​ ​സൂ​പ്ര​ണ്ടി​ന്റെ​ ​ഇ​മെ​യി​ലി​ലേ​ക്കാ​ണ് ​ഭീ​ഷ​ണി​ ​സ​ന്ദേ​ശം​ ​വ​ന്ന​ത്.​ ​ഉ​ച്ച​യ്ക്ക് 1.10​ന് ​എ​ല്ലാ​ ​പോ​സ്റ്റ് ​ഓ​ഫീ​സു​ക​ളി​ലും​ ​ബോം​ബ് ​പൊ​ട്ടു​മെ​ന്നാ​യി​രു​ന്നു​ ​സ​ന്ദേ​ശം.​ ​എ​ല്ലാ​ ​പോ​സ്റ്റ് ​ഓ​ഫീ​സു​ക​ളി​ലും​ ​ബോം​ബ് ​സ്‌​ക്വാ​ഡും​ ​ഡോ​ഗ് ​സ്‌​ക്വാ​ഡും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ക​ള​ക്ട​റേ​റ്റി​ലും​ ​പ​രി​ശോ​ധ​ന​ ​ന​ട​ന്നു.​ ​സം​ശ​യ​ക​ര​മാ​യി​ ​ഒ​ന്നും​ ​ക​ണ്ടെ​ത്തി​യി​ല്ല.​ ​

വൈക്കത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലും പരിശോധന നടത്തിയിരുന്നു. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്താണ് ബി.ജെ.പി അദ്ധ്യക്ഷനും മറ്റ് ബി.ജെ.പി നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിച്ചിരുന്നത്.