പൊലീസിനെ ദേഹോപദ്രവം ഏല്പിച്ചയാൾ പിടിയിൽ

Wednesday 11 March 2026 2:27 AM IST

ചേർത്തല:ദേശീയപാത പുനർനിർമ്മാണത്തിന്റെ സേഫ്റ്റി ഓഫിസറെ അസഭ്യം പറഞ്ഞതിനും പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിച്ചതിനും രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ചേർത്തല തെക്ക് 15ാം വാർഡിൽ മായിത്തറ ൽ തന്നാട്ട് വീട്ടിൽ ടി.ആർ.സുരേഷ് കുമാറി (49) നെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. എൻ.എച്ചിന്റെ സേഫ്റ്റി ഓഫീസറും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനം കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം വെച്ച് തടഞ്ഞു നിർത്തി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും, കല്ലെറിയുകയും ചെയ്തെന്നാണ് മാരാരിക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് .അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന സമയം പൊലീസുദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈവിലങ്ങ് വെച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനും മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്ക് താത്കാലിക ജാമ്യം നൽകി.ഇന്ന് രാവിലെ 11ന് കോടതിയിൽ ഹാജരാകണം.മാരാരിക്കുളം എസ്.ഐമാരായ എം.ആനന്ദ്,ടി.സുനിൽകുമാർ,സിവിൽ പൊലീസ് ഓഫീസറായ സുരേഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.