പോസ്റ്റ് ഓഫീസുകളിൽ വ്യാജ ബോംബ് ഭീഷണി
Wednesday 11 March 2026 2:32 AM IST
കോട്ടയം: കോട്ടയം ജില്ലയിൽ പോസ്റ്റ് ഓഫീസുകൾക്ക് വ്യാജ ബോംബ് ഭീഷണി. ഇന്നലെ ഉച്ചയോടെ കോട്ടയത്തെ പോസ്റ്റൽ സൂപ്രണ്ടിന്റെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഉച്ചയ്ക്ക് 1.10ന് എല്ലാ പോസ്റ്റ് ഓഫീസുകളിലും ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. ജില്ലയിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലേക്കും പൊലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറി. എല്ലാ പോസ്റ്റ് ഓഫീസുകളിലും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കളക്ടറേറ്റിലും പരിശോധന നടന്നു. സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ബോംബ് ഭീഷണി പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനത്തെ അൽപനേരത്തേക്ക് ബാധിച്ചു.